അയ്യർക്കും ഗില്ലിനും സെഞ്ച്വറി; ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ തകർത്തടിച്ച് ഇന്ത്യ
ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ തകർത്തടിച്ച് ഇന്ത്യ. ശ്രേയസ് അയ്യർക്കും ശുഭ്മാൻ ഗില്ലിനും സെഞ്ച്വറി. 86 പന്തിൽ നിന്ന് ശ്രേയസ് അയ്യർ സെഞ്ച്വറി നേടിയപ്പോൾ, 92 പന്തിൽ നിന്നാണ് ഗിൽ സെഞ്ച്വറി തികച്ചത്.
ഏകദിനത്തിൽ അയ്യർ നേടുന്ന മൂന്നാാം സെഞ്ച്വറിയാണിത്. 10 ഫോറും 3 സിക്സും അടക്കം 105 റൺസ് നേടിയ ശേഷമാണ് താരം മടങ്ങിയത്. ഗില്ലിന്റെ 7-ാം ഏകദിന സെഞ്ച്വറിയാണിത്. നേരത്തെ ടോസ് നേടി ഓസ്‌ട്രേലിയ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ഇപ്പോൾ ക്യാപ്റ്റൻ കെ.എൽ രാഹുലും ഇഷാൻ കിഷനുമാണ് ക്രീസിൽ. ഇടയ്ക്ക് മഴയെ തുടര്‍ന്നു അല്‍പ്പ നേരം കളി നിര്‍ത്തിവച്ചു. പിന്നീട് വീണ്ടും തുടങ്ങി.