Saturday, January 4, 2025
Kerala

സാങ്കേതിക തകരാർ; തിരുവനന്തപുരം – ദുബായ് വിമാനം തിരുവനന്തപുരം എയർ പോർട്ടിൽ തിരിച്ചിറക്കി

സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം – ദുബായ് വിമാനം തിരുവനന്തപുരം എയർ പോർട്ടിൽ തിരിച്ചിറക്കി. എയർഇന്ത്യ എക്സ്പ്രസ് വിമാനമാണ് തിരിച്ചിറക്കിയത്. 1.19 ന് പുറപ്പെട്ട വിമാനം 3.52ന് ആണ് തിരിച്ചിറക്കിയത്.

അത്യാവശ്യ യാത്രക്കാരെ മറ്റുവിമാനങ്ങളിൽ കയറ്റി വിടാനാണ് അധികൃതർ ആലോചിക്കുന്നത്. ബാക്കിയുള്ളവരെ ഈ വിമാനത്തിൽ തന്നെ കൊണ്ടുപോകും. വിമാനത്തിന്റെ തകരാർ പരിഹരിക്കുന്ന പ്രവർത്തനം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *