Monday, April 14, 2025
Kerala

പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ നടന്നത് ആസൂത്രിത ആക്രമണം’; പൊലീസ് കാര്യക്ഷമമായി ഇടപെട്ടു: മുഖ്യമന്ത്രി

പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ നടന്നത് ആസൂത്രിത ആക്രമണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖം മൂടി ധരിച്ച് വരെ ആക്രമണം നടത്തി, സംസ്ഥാനത്തെ പൊതു അന്തരീക്ഷം തകർക്കാനുള്ള ശ്രമം നടന്നു. ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.കേരള പൊലീസ് സീനിയര്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖം മൂടി ധരിച്ച് വരെ ആക്രമണം നടത്തി, സാധാരണ ഹർത്താലിൽ കാണുന്ന കാര്യങ്ങളല്ല നടന്നത്. വർഗീയതയെ അകറ്റി നിർത്തണം. മത നിരപേക്ഷതയാണ് വേണ്ടത്. സംസ്ഥാനത്ത് ഇതുവരെ ഉണ്ടാകാത്ത തരം അക്രമസംഭവങ്ങളാണ് നടന്നത്. താത്കാലിക ലാഭത്തിനായി ചിലർ വർഗീയ ശക്തികളായി സഹകരിക്കാൻ തയ്യാറാകുന്നു. പോപ്പുലർ ഫ്രണ്ട് ഹർത്താൽ പൊലീസ് കാര്യക്ഷമമായി നേരിട്ടു.അക്രമികളിൽ പലരെയും ഉടൻ പിടികൂടി. പൊലീസ് നല്ല രീതിയിൽ പ്രശ്‌നം കൈകാര്യം ചെയ്യുന്നുണ്ട്

വര്‍ഗീയ ശക്തികളെ വിട്ടുവീഴ്ചയില്ലാത ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. എന്നാല്‍ ചിലര്‍ അവരുമായി സമരസപ്പെടുന്നു. അത് വര്‍ഗീയ ശക്തികള്‍ക്ക് പ്രോത്സാഹനമാകുന്നു. ചില ഘട്ടങ്ങളില്‍ ചില താത്കാലിക നേട്ടങ്ങള്‍ക്കായി വര്‍ഗീയ ശക്തികളുടെ സഹായം തേടാം എന്നാണ് ചിലര്‍ കരുതുന്നത്. ഇത് നമ്മുടെ നാടിന്റെ അനുഭവത്തിലുള്ളതാണ്.

ഭൂരിപക്ഷ വര്‍ഗീയതയുടെ നയം രാജ്യത്ത് നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. അതിനായി ന്യൂനപക്ഷത്തെ വേട്ടയാടുന്നു. ഭൂരിപക്ഷ വര്‍ഗീയതയെ നേരിടാന്‍ ന്യൂനപക്ഷ വര്‍ഗീയ ഉണ്ടാക്കുന്നത് ശരിയല്ല. ഇവ രണ്ടും പരസ്പര പൂരകങ്ങളാണെന്നും ഇവയെ രണ്ടും എതിര്‍ക്കേണ്ടതാണെന്നും വര്‍ഗീയ ഏതാണെങ്കിലും അതിനെ പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *