തിരുവനന്തപുരം ബ്രഹ്മോസ് എയറോസ്പേസ് സെന്ററില്‍ അപരിചിതന്റെ സാന്നിധ്യം: പരിശോധന
തിരുവനന്തപുരം: ബ്രഹ്മോസ് എയറോസ്പേസ് സെന്ററില്‍ പൊലീസ് പരിശോധന. അഞ്ജാതന്‍ കോംപൗണ്ടില്‍ കടന്നെന്ന സംശയത്തേത്തുടര്‍ന്നാണ് ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ പരിശോധിക്കുന്നത്.
അഡ്മിനിസ്ട്രേറ്റീവ് ഓഫിസിനു സമീപം അപരിചിതനെ കണ്ടുവെന്നാണ് ബ്രഹ്മോസ് അധികൃതര്‍ പൊലീസില്‍ അറിയിച്ചത്. ബ്രഹ്മോസ് മിസൈലിന്റെ ഭാഗങ്ങള്‍ നിര്‍മിക്കുകയും കൂട്ടിയോജിപ്പിക്കുകയും ചെയ്യുന്ന തന്ത്രപ്രധാന ഇടമാണിത്. ജീവനക്കാരെ പരിശോധിച്ച ശേഷമാണു പുറത്തേക്കു വിടുന്നത്.