Sunday, January 5, 2025
Kerala

അബുദാബിയിലെത്തി ആറാം ദിവസം കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തിയില്ലെങ്കില്‍ കര്‍ശന നടപടി

അബുദാബി: അബുദാബിയില്‍ എത്തിയതിനു ശേഷം ആറാം ദിവസം കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തണമെന്ന നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍.

കൊവിഡ് 19 പ്രതിരോധ നടപടികളുടെ ചുമതലയുള്ള അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്സ് കമ്മറ്റിയാണ് തീരുമാനം അറിയിച്ചത്. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കമ്മറ്റി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയമാകാത്തവര്‍ക്കെതിരെ നിയമനടപടിയെടുക്കകയും പിഴ ചുമത്തുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡ് വ്യാപനം തടയാനുള്ള പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതിന് വേണ്ടിയാണ് നടപടികള്‍ കര്‍ശനമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *