ബ്രഹ്മോസ് സൂപ്പര്‍ സോണിക്ക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു
യുദ്ധക്കപ്പലില്‍ നിന്ന് ബ്രഹ്മോസ് സൂപ്പര്‍ സോണിക്ക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലക്ഷ്യസ്ഥാനം മാറാതെ മിസൈലിന്റെ പരീക്ഷണമെന്ന് ഡിആര്‍ഡിഒ. പരീക്ഷണ വിജയം കണ്ടതോടെ ഇന്ത്യന്‍ നാവികസേനയേയും ഡിആര്‍ഡിഒയെയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അബിനന്ദിച്ചു. ഐഎന്‍സ് ചെന്നൈ യുദ്ധക്കപ്പലില്‍ നിന്നാണ് വിക്ഷേപണം നടന്നത്.
അറബികടലിലേക്കാണ് മിസൈല്‍ ലക്ഷ്യസ്ഥാനം. പരീക്ഷണത്തിലൂടെ ബ്രമോസിനെ പലതരത്തില്‍ നാവിക സേനയ്ക്ക് ഉപയോഗിക്കാനാകുന്ന സാധ്യതയെയാണ് തെളിയിച്ചിരിക്കുന്നതെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. നിലകടലിലേയും ശത്രുകേന്ദ്രങ്ങളെ തകര്‍ക്കാന്‍ ബ്രഹ്മോസിന് സാധിക്കുമെന്ന് അദികൃതര്‍ പറയുന്നു. സെപ്‌തംബര്‍ 30ന് ഒഡീഷ തീരത്തും ബ്രഹ്മോസ് പതിപ്പിന്റെ പരീക്ഷണം വിജയകരമായി നടത്തിയിരുന്നു.