‘രമ്യ ഹരിദാസ് ആലത്തൂരിൽ പാട്ടും പാടി ജയിക്കും’: രാഹുൽ മാങ്കൂട്ടത്തിൽ
ആലത്തൂരിൽ രണ്ടാമങ്കത്തിനിറങ്ങുന്ന യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് പാട്ടും പാടി ജയിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ഫേസ്ബുക്കിലൂടെയാണ് രാഹുൽ രമ്യയ്ക്ക് ഒപ്പമുള്ള ഇലക്ഷൻ പ്രചാരണ ചിത്രവും പങ്കുവച്ചത്. നിങ്ങളുടെ കൂടെ ഉണ്ടെന്ന യാഥാർഥ്യം തന്നെയാണ് നിങ്ങളെ നേരിൽ കണ്ടപ്പോൾ എന്നിക്ക് ലഭിച്ചത്.
ഇന്ത്യാ മുന്നണിക്കായി രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരാൻ ഈ സൗഹർദ്ധത്തിന്റെയും സഹോദര്യത്തിന്റെയും ഈ യാത്രയിലേക്ക് നിങ്ങളെ ഏവരെയും സ്നേഹപൂർവ്വം കൂടെചേർക്കുന്നുവെന്ന് രമ്യ ഹരിദാസ് ഫേസ്ബുക്കിൽ കുറിച്ചു.
‘കുന്നംകുളം മുതൽ തിരുവല്ലാമല വരെ ഇന്ന് നിങ്ങളിൽ ഓരോരുത്തരെയും കണ്ട് വോട്ടഭ്യർത്ഥിക്കാൻ പ്രിയപെട്ടവരെ ഞാൻ ഈ വഴിത്താരയിലൂടെ കുന്നംകുളവും ചൊവ്വനൂരും പന്നിത്തടവും എരുമപ്പെട്ടിയും ആര്യമ്പടവും വടക്കാഞ്ചേരിയും അകമലയും ആറ്റൂരും ചേലകരയും കടന്ന് തിരുവല്ലമലയിലേക്ക്…… നിങ്ങളുടെ കൂടെ ഉണ്ടെന്ന യാഥാർഥ്യം തന്നെയാണ് ഇന്നലെ വരെ നിങ്ങളെ നേരിൽ കണ്ടപ്പോൾ എന്നിക്ക് നിങ്ങൾ നൽകിയ സ്നേഹം ഞാനും കൂടെയുണ്ടെന്ന സത്യം തന്നെയാണ് ഞാൻ നിങ്ങൾക്ക് നൽകുന്ന സ്നേഹം എന്റെ ഈ റോഡ് ഷോയിൽ നിങ്ങളെയും ചേർത്തു പിടിച്ചുകൊണ്ടു ഇന്ത്യാ മുന്നണിക്കായി രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരാൻ ഈ സൗഹർദ്ധത്തിന്റെയും സഹോദര്യത്തിന്റെയും ഈ യാത്രയിലേക്ക് നിങ്ങളെ ഏവരെയും സ്നേഹപൂർവ്വം കൂടെചേർക്കുന്നു… നിങ്ങളുടെ കുടുംബത്തിലെ ഒരംഗമായി കണ്ട് എന്നെ ആശിർവദിക്കണം അനുഗ്രഹിക്കണം നിങ്ങളുടെ വിലയേറിയ വോട്ടുകൾ എനിക്ക് കൈ അടയാളത്തിൽ രേഖപെടുത്തണം എന്ന് ഹൃദയത്തോട് ചേർന്ന് അഭ്യർത്ഥിക്കുന്നു’- രമ്യ ഹരിദാസ് കുറിച്ചു.