പുരുഷ പോലീസ് തന്നെ ശാരീരികമായി ആക്രമിച്ചു, റോഡിലൂടെ വലിച്ചിഴച്ചു: രമ്യ ഹരിദാസ്
ഡൽഹിയിൽ യുഡിഎഫ് എംപിമാർ പാർലമെന്റിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചതോടെ പുരുഷ പോലീസിനെതിരെ ആരോപണവുമായി കോൺഗ്രസ് എംപി രമ്യ ഹരിദാസ്. പുരുഷ പോലീസ് തന്നെ ശാരീരികമായി ആക്രമിച്ചെന്നാണ് രമ്യ ഹരിദാസിന്റെ ആരോപണം.
വലിയ ആക്രമണമാണ് ഡൽഹി പോലീസിൽ നിന്നുണ്ടായത്. വനിതാ ജനപ്രതിനിധിയെന്ന പരിഗണന പോലും തനിക്ക് ലഭിച്ചില്ല. ജനപക്ഷത്ത് നിന്ന് ശബ്ദമുയർത്തിയതിന്റെ പേരിലാണ് ഇന്ന് റോഡിലൂടെ വലിച്ചിഴക്കപ്പെട്ടതെന്നും രമ്യ ഹരിദാസ് പറഞ്ഞു
ടി എൻ പ്രതാപനെയും, കെ മുരളീധരനെയും പിടിച്ചു തള്ളിയെന്നും എംപിമാർ ആരോപിച്ചു. വനിത എംപിയെ തടഞ്ഞത് പുരുഷ പൊലീസ് ഉദ്യോഗസ്ഥരായിരുന്നു എന്നും എപിമാർ ആരോപിച്ചു. എംപിമാരാണ് എന്ന് അറിയിച്ചിട്ട് പോലും പിടിച്ച് വലിച്ച് ജീപ്പിൽ കയറ്റാൻ ശ്രമിച്ചതായി കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു.