ന്യൂനപക്ഷത്തെ തെറ്റിദ്ധരിപ്പിക്കാനാണ് തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്നത്: കെ കെ ശൈലജ
ന്യൂനപക്ഷത്തെ തെറ്റിദ്ധരിപ്പിക്കാനാണ് തനിക്കെതിരെ ആരോപണം നടത്തുന്നതെന്ന് കെ.കെ ശൈലജ ട്വൻ്റിഫോറിനോട്. തൻ്റെ പ്രവർത്തനം എന്താണെന്ന് ആ വിഭാഗത്തിന് നന്നായി അറിയാം. വ്യക്തിഹത്യ നടക്കുന്നത് UDF സ്ഥാനാർഥിയുടെ അറിവോടെ തന്നെയാണ്. നേതാക്കൾ ഇതുവരെ പ്രവർത്തകരെ തള്ളി പറയാത്തത് എന്തുകൊണ്ട്?
സൈബര്‍ അധിക്ഷേപ പരാതിയില്‍ ഷാഫി പറമ്പില്‍ തനിക്കെതിരെ തിരിഞ്ഞത് ജാള്യത മറയ്ക്കാനാണെന്ന് കെ.കെ. ശൈലജ പറഞ്ഞു. ഡിജിപിക്ക് പരാതി നല്‍കിയത് അതിന്‍റെ ഭാഗമാണ്. ഇല്ലാത്ത കാര്യങ്ങള്‍ പറയുന്ന ആളല്ല താനെന്നും സൈബര്‍ അധിക്ഷേപത്തില്‍ നിയമനടപടി തുടരുമെന്നും അവര്‍ പറഞ്ഞു.
വ്യാജ വിഡിയോയുടെ പേരില്‍ തനിക്കെതിരെ പ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി കെ.കെ. ശൈലജയ്ക്കും എം.വി.ഗോവിന്ദനുമെതിരെ ഷാഫി പറമ്പില്‍ ഡിജിപിക്ക് ഇന്നലെ പരാതി നല്‍കിയിരുന്നു. ക്രിമിനല്‍ കേസെടുത്ത് അന്വേഷിക്കണമെന്നും ഷാഫി ആവശ്യപ്പെട്ടിരുന്നു.