Monday, January 6, 2025
Kerala

ശോഭാ സുരേന്ദ്രൻ എംപിയാകും, ഇനി വരുന്നത് ബിജെപിയുടെ നാളുകൾ’: അമിത് ഷാ

ആലപ്പുഴ മണ്ഡ‍ലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എല്ലാ സർവേകളും പറയുന്നു കേരളം മുഴുവൻ നരേന്ദ്ര മോദിയോട് ഒപ്പം ചേർന്ന് മുന്നേറാൻ ഒരുങ്ങുന്നുവെന്ന്. കേരളത്തിലെ കർഷകരും യുവതി യുവാക്കളും നരേന്ദ്ര മോദിക്കൊപ്പം മുന്നേറാൻ മുന്നേറാൻ തയ്യാറാണ്. ശോഭാ സുരേന്ദ്രൻ ഈ തെരെഞ്ഞെടുപ്പിൽ വിജയിക്കും എംപിയാകും. ഇനി വരുന്നത് ബിജെപിയുടെ നാളുകളെന്ന് അമിത് ഷാ പറഞ്ഞു.

നരേന്ദ്ര മോദി മൂന്നാമതും ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലയേൽക്കും. ഈ തെരഞ്ഞെടുപ്പ് ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കുന്നതിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പാണ്. മൂന്ന് കോടി സ്ത്രീകളെ ലക്ഷാധിപതികളാക്കി മാറ്റുന്നതിന് സഹായിക്കുന്ന തെരഞ്ഞെടുപ്പാകും ഇത്. കാർഷികരം​ഗത്തും ഉത്പാ​ദന രം​ഗത്തും സാങ്കേതികരം​ഗത്തും ഭാരതത്തെ ഒന്നാമതാക്കും.
കാപ‌ട്യത്തിന്റെ ആളുകളാണ് ഇന്ത്യ സഖ്യത്തിലുള്ളത്. സഖ്യത്തിൽ ഉൾപ്പെട്ടിട്ടുള്ള കമ്യൂണിസ്റ്റും കോൺ‌​ഗ്രസും കേരളത്തിൽ തമ്മിലടിക്കുകയാണ്. എന്നാൽ ഡൽഹിയിൽ ഇകുവരും ഒന്നിച്ചാണെന്നും അമിത് ഷാ വിമർശിച്ചു. ‌ഇരു കൂട്ടരും ഒന്നിച്ച് നിന്ന് ജനങ്ങളെ കബളിപ്പിക്കുകയാണ്. കേരളത്തെ ആക്രമണങ്ങളിൽ നിന്ന് മുക്തമാക്കുന്ന തെരഞ്ഞെടുപ്പാകും ഇത്തവണത്തേതെന്നും അദ്ദേഹം ആലപ്പുഴയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *