Tuesday, January 7, 2025
National

ഹൈബി ഈഡനെ പോലീസ് കരണത്തടിച്ചിട്ടില്ല; മുഖത്ത് കൊണ്ടത് ചാനലിന്റെ ക്യാമറ ​​​​​​​

 

പാർലമെന്റിന് മുന്നിൽ നടത്തിയ പ്രതിഷേധത്തിനിടെ ഹൈബി ഈഡന്റെ മുഖത്ത് ഡൽഹി പോലീസ് അടിച്ചുവെന്ന ആരോപണത്തിൽ കൂടുതൽ വ്യക്തത. ഹൈബിയുടെ മുഖത്ത് മാധ്യമപ്രവർത്തകരുടെ ക്യാമറയാണ് വന്ന് തട്ടിയത്. മുഖത്തേറ്റ പ്രഹരം പോലീസ് തല്ലിയതല്ലെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്

സംഘർഷത്തിനിടെ മുഖം പൊത്തി ഹൈബി ഈഡൻ പിൻവാങ്ങിയതോടെയാണ് എംപിക്ക് കരണത്തടിയേറ്റുവെന്ന നിലയിൽ വാർത്തകൾ വന്നത്. കോൺഗ്രസ് സൈബർ പോരാളികൾ ഇത് ഏറ്റെടുക്കുകയും ചെയ്തിരുന്നു. പിന്നാലെ ദൃശ്യങ്ങൾ പൂർണമായി വന്നതോടെയാണ് ക്യാമറയാണ് മുഖത്ത് വന്നിടിക്കുന്നതെന്ന് വ്യക്തമായത്.

അതേസമയം, എംപിമാരായ ടി എൻ പ്രതാപനെയും, കെ മുരളീധരനെയും പിടിച്ച് തള്ളിയെന്നും എംപിമാർ ആരോപിച്ചു. വനിത എംപിയെ തടഞ്ഞത് പുരുഷ പൊലീസ് ഉദ്യോഗസ്ഥരായിരുന്നു എന്നും എപിമാർ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *