യുഡിഎഫ് പിന്തുണച്ചില്ലെങ്കിലും വടകരയിൽ ആർ എം പി മത്സരിക്കുമെന്ന് എൻ വേണു
ആര് പിന്തുണച്ചാലും ഇല്ലെങ്കിലും വടകരയിൽ ഇത്തവണ ആർ എം പി മത്സരിക്കുമെന്ന് ആർഎംപി സംസ്ഥാന സെക്രട്ടറി എൻ വേണു. യുഡിഎഫ് പിന്തുണച്ചാലും ഇല്ലെങ്കിലും മത്സരിക്കും. കെ കെ രമ സ്ഥാനാർഥിയാകുമോ എന്ന കാര്യത്തിൽ പാർട്ടി ആലോചിച്ച് തീരുമാനമെടുക്കും
യുഡിഎഫ് പിന്തുണച്ചില്ലെങ്കിലും സ്വന്തം നിലയിൽ മത്സരിക്കും. ആംഎർപിക്ക് ഒരു രാഷ്ട്രീയമുണ്ട്. അത് ബോധ്യപ്പെടുത്താൻ മത്സരിക്കും. സ്വാഭാവികമായി ഈ മണ്ഡലത്തിൽ ശക്തമായ മത്സരം കാഴ്ചവെക്കാൻ ആർ എം പിക്ക് സാധിക്കുമെന്നും എൻ വേണു പറഞ്ഞു