പി ജെ ജോസഫ് പറഞ്ഞത് അറിയില്ല; നിലവിൽ താൻ എൽഡിഎഫിൽ ആണെന്ന് മാണി സി കാപ്പൻ
നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽ മാണി സി കാപ്പൻ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന പിജെ ജോസഫിന്റെ പ്രസ്താവനക്ക് മറുപടിയുമായി മാണി സി കാപ്പൻ. ജോസഫ് പറഞ്ഞതിനെ കുറിച്ച് അറിയില്ല. എൻസിപിയും താനും നിലവിൽ എൽഡിഎഫിൽ തന്നെ ആണെന്നായിരുന്നു കാപ്പന്റെ പ്രതികരണം
അതേസമയം പാലായിൽ മത്സരിക്കുമെന്ന ജോസഫിന്റെ വാദം മാണി സി കാപ്പൻ നിഷേധിച്ചില്ലെന്നതും ശ്രദ്ധേയമാണ്. അതേസമയം ജോസഫ് പറഞ്ഞതിനോട് പ്രതികരണത്തിനില്ലെന്ന നിലപാടാണ് എൻസിപി സംസ്ഥാന നേതൃത്വത്തിനുള്ളത്.
പാലാ സീറ്റ് എൻസിപിക്ക് വിട്ടുകൊടുക്കുമെന്നും യുഡിഎഫ് സ്ഥാനാർഥിയായി മാണി സി കാപ്പൻ മത്സരിക്കുമെന്നുമായിരുന്നു പി ജെ ജോസഫിന്റെ വാക്കുകൾ. അനൗദ്യോഗികമായി യുഡിഎഫ് നേതാക്കളും കാപ്പൻ ക്യാമ്പും ചർച്ചകൾ നടത്തിയതായും സൂചനയുണ്ട്. ജോസ് കെ മാണി ഇടതുപക്ഷത്തോട് ചേർന്നതോടെ എൻസിപിയിലെ മാണി സി കാപ്പൻ വിഭാഗത്തെ അടർത്താനാണ് യുഡിഎഫ് ശ്രമം.