മാണി സി കാപ്പൻ പാലായിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പി ജെ ജോസഫ്
നിയമസഭാ തെരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ പാലായിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പി ജെ ജോസഫ. എൻസിപി ആയി തന്നെ പാലായിൽ നിന്ന് മാണി സി കാപ്പൻ മത്സരിക്കും. കേരളാ കോൺഗ്രസിനുള്ള സീറ്റ് മാണി സി കാപ്പന് വിട്ടു കൊടുക്കുമെന്നും പി ജെ ജോസഫ് പറഞ്ഞു
തൊടുപുഴ നഗരസഭ ഭരണം ഒരു വർഷത്തിനുള്ളിൽ തിരിച്ചു പിടിക്കുമെന്നും പിജെ ജോസഫ് പറഞ്ഞു. യുഡിഎഫിലെ പ്രശ്‌നങ്ങളോ കേരളാ കോൺഗ്രസി പ്രശ്‌നങ്ങളോ അല്ല ഭരണം നഷ്ടപ്പെടാൻ കാരണം. മുസ്ലിം ലീഗ് അംഗം കാലുമാറിയതാണ് പ്രശ്‌നം. നിയമനടപടികളിലേക്ക് കടക്കുമെന്നും ജോസഫ് പറഞ്ഞു.
അതേസമയം ജോസഫിന്റെ പ്രസ്താവനയോട് പ്രതികരിക്കാൻ എൻസിപി പ്രസിഡന്റ് ടി പി പീതാംബരൻ മാസ്റ്റർ തയ്യാറായില്ല. പാലാ സീറ്റ് എൻസിപിയുടേത് തന്നെയാണ്. പിജെ ജോസഫ് പറഞ്ഞത് അറിയില്ലെന്നും പീതാംബരൻ മാസ്റ്റർ പ്രതികരിച്ചു.