1718 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് ബാധ, 160 പേരുടെ ഉറവിടം വ്യക്തമല്ല; 50 ആരോഗ്യ പ്രവർത്തകർക്കും രോഗം
സംസ്ഥാനത്ത് ഇന്ന് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത് 1718 പേർക്ക്. ഇതിൽ 160 പേരുടെ ഉറവിടം വ്യക്തമല്ല. പതിവ് പോലെ തിരുവനന്തപുരം ജില്ലയിൽ നിന്ന് തന്നെയാണ് ഏറ്റവുമധികം സമ്പർക്ക രോഗികൾ. 367 പേർക്കാണ് തിരുവനന്തപുരത്ത് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴയിൽ 223 പേർക്കും സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചു
ആറ് ജില്ലകളിൽ നൂറിലധികം പേർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ നിന്നുള്ള 178 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 171 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 122 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 120 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 107 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 104 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 103 പേർക്കും സമ്പർക്കം വഴിയാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കൂടാതെ പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 95 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 83 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 31 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 11 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 3 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
50 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 17, എറണാകുളം ജില്ലയിലെ 9, മലപ്പുറം ജില്ലയിലെ 7, കോഴിക്കോട് ജില്ലയിലെ 6, കണ്ണൂർ ജില്ലയിലെ 5, കൊല്ലം, തൃശൂർ ജില്ലകളിലെ 3 വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.