സമ്പർക്ക രോഗികൾ രണ്ടായിരത്തിനടുത്ത്; 54 ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗബാധ
സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം ദിനംപ്രതി ഉയരുന്നു. ഇന്ന് രണ്ടായിരത്തിനടുത്ത് ആളുകൾക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ ഉറവിടം അറിയാത്ത 153 പേരുണ്ട്. തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ് സമ്പർക്ക രോഗികൾ ഏറെയും
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 450 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 366 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 213 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 152 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 147 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 111 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 108 പേർക്കും സമ്പർക്കത്തിലൂടെ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു
കൂടാതെ കോട്ടയം ജില്ലയിൽ നിന്നുള്ള 97 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 83 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 75 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 65 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 56 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 23 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 18 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.