സമ്പർക്കത്തിലൂടെ മാത്രം 629 പേർക്ക് കൊവിഡ് ബാധ; 43 പേരുടെ ഉറവിടം അജ്ഞാതം
സംസ്ഥാനത്ത് ഇന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് 629 പേർക്ക്. ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇന്ന് 821 ആണ്. രോഗം സ്ഥിരീകരിച്ചവരിൽ 110 പേർ വിദേശത്തു നിന്നും 69 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. സമ്പർക്കത്തിലൂടെ രോഗബാധിതരായവരിൽ 43 പേരുടെ ഉറവിടം വ്യക്തമല്ല
തിരുവനന്തപുരം ജില്ലയിലെ 203 പേർക്കും, എറണാകുളം ജില്ലയിലെ 84 പേർക്കും, പാലക്കാട് ജില്ലയിലെ 70 പേർക്കും, കൊല്ലം ജില്ലയിലെ 61 പേർക്കും, കാസർഗോഡ് ജില്ലയിലെ 48 പേർക്കും, ആലപ്പുഴ ജില്ലയിലെ 34 പേർക്കും, ഇടുക്കി ജില്ലയിലെ 28 പേർക്കും, തൃശൂർ ജില്ലയിലെ 27 പേർക്കും, കോഴിക്കോട് ജില്ലയിലെ 26 പേർക്കും, പത്തനംതിട്ട ജില്ലയിലെ 24 പേർക്കും, കോട്ടയം ജില്ലയിലെ 12 പേർക്കും, മലപ്പുറം ജില്ലയിലെ 10 പേർക്കും, കണ്ണൂർ ജില്ലയിലെ 2 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
രണ്ട് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കണ്ണൂർ ജില്ലയിൽ ചികിത്സിലായിരുന്ന കാസർഗോഡ് ഉപ്പള സ്വദേശിനി നഫീസ (75), എറണാകുളം ജില്ലയിൽ ചികിത്സിലായിരുന്ന ആലുവ സ്വദേശി കുഞ്ഞുവീരൻ (67) എന്നിവർ മരണമടഞ്ഞു. ഇതോടെ മരണം 42 ആയി.