അഞ്ചംഗ കുടുംബം വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; മൃതദേഹങ്ങളിൽ മുറിവേറ്റ പാടുകളും
മധ്യപ്രദേശിൽ അഞ്ചംഗ കുടുംബത്തെ ദുരൂഹ സാഹചര്യത്തിൽ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഖർഗാപൂരിലാണ് സംഭവം. ധർമദാസ് സോണി(62), ഭാര്യ പൂനം(55), മകൻ മനോഹർ(27), ഭാര്യ സോനം(25) ഇവരുടെ നാല് വയസ്സുകാരൻ മകൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അയൽക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ പോലീസ് വാതിൽ തകർത്താണ് അകത്തുകയറിയത്. അഞ്ച് പേരുടെയും മൃതദേഹം ഒരേ സ്ഥലത്താണ് കിടന്നിരുന്നു. അതേസമയം യുവതിയുടെയും കുട്ടിയുടെയും മൃതദേഹങ്ങളിൽ മുറിവേറ്റ പാടുകൾ കണ്ടതോടെയാണ് ദുരൂഹതക്ക് കാരണം.