പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ്; ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
പെരിന്തൽമണ്ണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സ്‌പെഷ്യൽ തപാൽ വോട്ടുകളടങ്ങിയ പെട്ടികൾ കാണാതായ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം നടത്താൻ കോടതി കഴിഞ്ഞയാഴ്ച്ച ഉത്തരവിട്ടിരുന്നു.നാലാഴ്ച്ചയ്ക്കുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനായിരുന്നു നിർദേശം.
അതിനിടെ സീൽ ചെയ്ത തെരഞ്ഞെടുപ്പ് സാമഗ്രികളുടെ കൂടി പരിശോധന തുറന്ന കോടതിയിൽ ഇന്ന് നടക്കും. ഹൈക്കോടതിയുടെ സേഫ് കസ്റ്റഡിയിലാണ് സ്‌പെഷ്യൽ തപാൽ ബാലറ്റ് പെട്ടികളുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് സാമഗ്രികൾ.
348 സ്‌പെഷ്യൽ തപാൽ വോട്ടുകൾ അസാധുവാക്കിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടി ചോദ്യം ചെയ്ത് ഇടത് സ്വതന്ത്ര സ്ഥാനാത്ഥി കെപിഎം മുസ്തഫ നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.