Monday, January 6, 2025
Kerala

ഗവര്‍ണര്‍ ഒപ്പിടാത്ത ബില്ലുകള്‍: മന്ത്രിമാര്‍ നേരിട്ടെത്തി വിശദീകരണം നല്‍കും

ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ ഇന്ന് സംസ്ഥാനത്ത് മടങ്ങിയെത്തും. വൈകിട്ട് എത്തുന്ന ഗവർണർ അത്താഴ വിരുന്നിനും ബില്ലുകൾ സംബന്ധിച്ച ചർച്ചകൾക്കുമായി നാലു മന്ത്രിമാരെ രാജ്ഭവനിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. മന്ത്രിമാരായ വി.എൻ.വാസവൻ, പി.രാജീവ്, ആർ.ബിന്ദു, ജെ.ചിഞ്ചുറാണി എന്നിവർക്കാണ് ക്ഷണമുള്ളത്. നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഒപ്പുവയ്ക്കാത്ത 8 ബില്ലുകൾ സംബന്ധിച്ചു വിശദീകരിക്കാനാണ് മന്ത്രിമാർ ഗവർണറെ കാണുന്നത്.

കെടിയു വിസി നിയമനത്തിൽ സർക്കാർ നൽകിയ പാനലിൽ നിന്നും വേഗത്തിൽ തീരുമാനമെടുക്കണമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആവശ്യപ്പെട്ടേക്കാം. പക്ഷെ പാനൽ നൽകാൻ സർക്കാറിന് നിർദേശം നൽകിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകാനാണ് രാജ്ഭവൻ്റെ ആലോചന.

നാളെ വൈകീട്ട് ഗവർണ്ണർ വീണ്ടും ഡൽഹിക്ക് പോകും. ചാൻസലർ സ്ഥാനത്തു നിന്നും ഗവർണറെ മാറ്റാനുള്ള ബിൽ, സെർച്ച് കമ്മിറ്റിയിൽ ഗവർണറുടെ അധികാരം കുറക്കുന്ന ബിൽ, ലോകായുക്ത ബിൽ, മിൽമ ഭരണസമിതി ഭേദഗതി ബിൽ അടക്കമുള്ള ബില്ലുകളിലാണ് ഗവർണ്ണർ ഒപ്പ് വെക്കാതിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *