ക്ഷേമപദ്ധതികളിൽ 100 ശതമാനവും അവകാശപ്പെട്ടത് മുസ്ലീങ്ങൾക്ക്; വിധിക്കെതിരെ അപ്പീൽ പോകുമെന്ന് മുസ്ലീം ലീഗ്
ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മുസ്ലിം ലീഗ്. വിധി പുനഃപരിശോധിക്കണമെന്ന് കോടതിയോട് ആവശ്യപ്പെടും. സംസ്ഥാന സർക്കാരിന് കീഴിലുള്ള ന്യൂനപക്ഷ സ്‌കോളർഷിപ്പുകളിൽ 80 ശതമനം മുസ്ലീം ന്യൂനപക്ഷങ്ങൾക്കും 20 ശതമാനം പിന്നാക്ക ക്രിസ്ത്യൻ വിഭാഗങ്ങൾക്കുമാണ് ഉണ്ടായിരുന്നത്. ഇതാണ് റദ്ദാക്കിയത്.
എന്നാൽ ന്യൂനപക്ഷ ക്ഷേമപദ്ധതികളിൽ 100 ശതമാനവും മുസ്ലീങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് മുസ്ലീം ലീഗ് പറയുന്നു. 20 ശതമാനം പിന്നാക്കെ ക്രൈസ്തവ വിഭാഗങ്ങൾക്ക് നൽകുന്നത് പിന്നീടാണ്. ഈ പദ്ധതി ആർക്കുവേണ്ടിയാണ് എന്നത് പഠിക്കാതെയാണ് വിധി വന്നിട്ടുള്ളത്. സർക്കാരും വിധിക്കെതിരെ അപ്പീൽ നൽകണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.