Wednesday, January 8, 2025
Kerala

സർവകലാശാല ബില്ലില്‍ ഒപ്പിടാതെ ഗവര്‍ണര്‍; മറ്റു ബില്ലുകള്‍ക്ക് അംഗീകാരം

സർവകലാശാല ബില്‍ ഒഴികെ മറ്റു ബില്ലുകളില്‍ ഒപ്പുവച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമസഭ പാസാക്കിയ ബില്ലുകളാണ് ഗവർണർ ഒപ്പിട്ടത്. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും നീക്കുന്നതാണ് സർവകലാശാല ബിൽ. യൂണിവേഴ്‌സിറ്റി ബിൽ കൂടുതൽ പരിശോധകൾക്ക് ശേഷം തീരുമാനമെടുക്കുമെന്ന് രാജ്ഭവൻ അറിയിച്ചു. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലെ മറ്റു ബില്ലുകള്‍ക്കെല്ലാം അംഗീകാരം നല്‍കി. ലോകായുക്ത ബില്ലിലും ഒപ്പിട്ടില്ല.

ചാൻസലര്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റുന്ന ബില്ലിൽ അതിവേഗം തീരുമാനമില്ലെന്നും നേരത്തെ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു. നിയമോപദേശത്തിന് ശേഷം ഭരണഘടനാ വിദഗ്ധരുമായും കൂടിയാലോചന നടത്തിയാകും തുടർ തീരുമാനം. രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടാൽ പിന്നെ ബില്ലിൽ തീരുമാനം ഉടനൊന്നും സാധ്യതയില്ല. വിസി നിർണ്ണയ സമിതിയിൽ നിന്നും ഗവർണറുടെ അധികാരം വെട്ടിക്കുറക്കുന്ന ബിൽ മാസങ്ങളായി രാജ്ഭവനിൽ തീരുമാനമെടുക്കാതെ മാറ്റിവെച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *