സ്വന്തം നിലയിൽ കയറ്റിറക്ക് നടത്താമെന്ന ഹൈക്കോടതി വിധി അംഗീകരിക്കില്ല: ആനത്തലവട്ടം
കയറ്റിറക്ക് നിയമത്തിന് എതിരായ ഹൈക്കോടതി വിധി അംഗീകരിക്കില്ലെന്നു സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ. സ്വന്തം നിലയിൽ കയറ്റിറക്ക് നടത്താമെന്ന ഹൈക്കോടതി വിധി തൊഴിലെടുക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്തു കൊണ്ടുള്ളതാണെന്നും അനത്തലവട്ടം മാധ്യമങ്ങളോട് പറഞ്ഞു.
മാതമംഗലത്തെ കടയിലെ ജീവനക്കാർക്കു ലേബർ കാർഡ് അംഗീകരിച്ചുള്ള വിധിയെ സിഐടിയു അംഗീകരിക്കില്ലെന്നും ആനത്തലവട്ടം വ്യക്തമാക്കി. കേന്ദ്ര ബജറ്റിലെ ജനദ്രോഹ നയങ്ങൾക്കെതിരെ കർഷക സംഘടനകളും തൊഴിലാളി സംഘടനകളും വെള്ളിയാഴ്ച ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.