ലോകകപ്പ് ടീമിലേക്ക് പരിഗണിക്കും: സഞ്ജുവിനെ പ്രശംസിച്ച് രോഹിത്
സഞ്ജു വി. സാംസണെ പ്രശംസിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. സഞ്ജു കഴിവുള്ള താരമാണെന്ന് രോഹിത് പറഞ്ഞു. ആളുകളെ ത്രസിപ്പിക്കാൻ കഴിയുന്ന ഇന്നിംഗ്സുകൾ സഞ്ജു കളിച്ചിട്ടുണ്ട്. ഒറ്റയ്ക്കു കളി ജയിപ്പിക്കാൻ കഴിവുള്ള ബാറ്ററാണ്.
ബാക്ക്ഫൂട്ടിലുള്ള അദ്ദേഹത്തിന്റെ ബാറ്റിംഗ് മികച്ചതാണ്. തീർച്ചയായും സഞ്ജുവിനെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുമെന്നും രോഹിത് കൂട്ടിച്ചേർത്തു. സൂര്യകുമാർ യാദവിന് പരിക്കേറ്റതോടെ ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ ആദ്യ പതിനൊന്നിൽ സഞ്ജുവിന്റെ സാധ്യത വർധിപ്പിച്ചിട്ടുണ്ട്.