ബസുകൾ എല്ലായിടത്തും നിർത്തണമെന്ന ഉത്തരവ് കെഎസ്ആർടിസി പിൻവലിച്ചു
തിരുവനന്തപുരം: രാത്രി എട്ടുമുതൽ രാവിലെ ആറുവരെയുള്ള സമയങ്ങളിൽ സ്ത്രീകളും മുതിർന്ന പൗരന്മാരും ഭിന്നശേഷിക്കാരും ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ എല്ലാ സൂപ്പർ ക്ലാസ് സർവീസുകളും നിർത്തുമെന്നുള്ള ഉത്തരവ് കെഎസ്ആർടിസി പിൻവലിച്ചു.
ദീർഘദൂര സർവീസുകളിലെ യാത്രക്കാരുടെ ബുദ്ധിമുട്ടും പരാതിയും പരിഗണിച്ചാണ് തീരുമാനം. അതേസമയം, സൂപ്പർ ഫാസ്റ്റ് മുതൽ താഴേക്കുള്ള ബാക്കി സർവീസുകളിൽ യാത്രക്കാർക്ക് ഈ സൗകര്യം ലഭിക്കും.
സൂപ്പർ ഫാസ്റ്റ് ശ്രേണിക്ക് മുകളിലുള്ള ബസുകൾക്ക് രാത്രി നിർത്തണമെന്ന ഉത്തരവ് ബാധകമല്ലെന്ന് വ്യക്തത വരുത്തി കെഎസ്ആർടിസി പുതിയ ഉത്തരവും ഇറക്കിയിട്ടുണ്ട്.