Wednesday, April 9, 2025
Kerala

ദത്ത് വിവാദം: ഷിജു ഖാനെതിരെ നടപടിയെടുക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് അനുപമ

 

ദത്ത് വിവാദത്തിൽ ഷിജു ഖാനെതിരെ നടപടിയില്ലാതെ സമരം അവസാനിപ്പിക്കില്ലെന്ന് അനുപമ. ഷിജു ഖാനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയക്കും. ശിശുക്ഷേമ സമിതിയുടെ ഭാഗത്ത് നിന്നുണ്ടായത് ക്രൂരതയാണ്. ഷിജു ഖാനെ സഹായിച്ച ശിശു ക്ഷേമസമിതി ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്നും അനുപമ ആവശ്യപ്പെട്ടു

ശിശുക്ഷേമ സമിതി നടത്തിയത് കുട്ടിക്കടത്താണ്. ഷിജു ഖാനെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ദത്ത് വിവാദത്തിലെ കുട്ടിയെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കുന്നുണ്ട്. ഇത്രയും കാലം കുട്ടിയെ വളർത്തിയ ആന്ധ്ര ദമ്പതികളിൽ നിന്ന് ഇന്നലെ കുട്ടിയെ ഏറ്റുവാങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *