മോഡലുകളുടെ അപകട മരണം: പുഴയിലെറിഞ്ഞ ഡിവിആറിനായി തെരച്ചിൽ നടത്തുന്നു
കൊച്ചിയിൽ മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട് പുഴയിലെറിഞ്ഞ നമ്പർ 18 ഹോട്ടലിന്റെ സിസിടിവി ഡിവിആർ കണ്ടെത്താനായി പരിശോധന തുടങ്ങി. ഡിവിആർ പുഴയിലെറിഞ്ഞെന്ന് ഹോട്ടൽ ജീവനക്കാർ മൊഴി നൽകിയിരുന്നു. ഇവരുടെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുന്നത്.
ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിന് സമീപമാണ് തെരച്ചിൽ. ഫയർ ഫോഴ്‌സിന്റെ സ്‌കൂബ ഡൈവിംഗ് ടീമാണ് പരിശോധന നടത്തുന്നത്. പുഴയിൽ നല്ല ഒഴുക്കുള്ളതും ഡിവിആർ പുഴയിലെറിഞ്ഞിട്ട് ദിവസങ്ങളായതിനാലും ഇവ ലഭിക്കാൻ സാധ്യത കുറവാണ്. എങ്കിലും വിശദമായ പരിശോധനയാണ് നടക്കുന്നത്.

അതേസമയം ഡിവിആർ മറ്റെവിടെയെങ്കിലും ഒളിപ്പിച്ചിട്ട് ഹോട്ടൽ ഉടമയും ജീവനക്കാരും കള്ളം പറയുകയാണോയെന്ന സംശയവും പോലീസിനുണ്ട്. ഹോട്ടലിലെ ഡിജെ പാർട്ടിയിൽ പങ്കെടുത്ത മുഴുവൻ പേരെയും വിളിച്ചുവരുത്തും. 30 പേരുടെ മൊഴി ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്.