സർവകലാശാലകളിൽ സ്വന്തക്കാരെ തിരുകി കയറ്റുന്നു; എൽദോസിനെതിരെ നടപടി ഇന്ന് ഉണ്ടായേക്കും: വി ഡി സതീശൻ
സർവകലാശാലകളിലെ വി സി നിയമനങ്ങൾ പരിശോധിക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സർവകലാശാലകളിൽ സ്വന്തക്കാരെ തിരുകി കയറ്റുന്നു. എൽദോസിനെതിരെ നടപടി ഇന്ന് ഉണ്ടായേക്കും. കെ സുധാകരനുമായി ആലോചിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
ഇടത് നേതാക്കന്മാര്‍ക്ക് എതിരായ സ്വപ്‍നയുടെ ആരോപണങ്ങള്‍ ഗുരുതതരമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. നേതാക്കള്‍ക്ക് എതിരായ ആരോപണങ്ങള്‍ എഫ്ഐആര്‍ ഇട്ട് അന്വേഷിക്കണം. നിരപരാധിത്വം മുന്‍ മന്ത്രിമാര്‍ തെളിയിക്കട്ടേയെന്നും സതീശന്‍ പറഞ്ഞു.