Wednesday, January 8, 2025
Kerala

കെ.ടി. ജലീൽ രാജ്യദ്രോഹപ്രവർത്തനം നടത്തുന്നയാൾ, ക്ലീൻ ചിറ്റ് നൽകിയിട്ടില്ല: സ്വപ്ന സുരേഷ്

മുൻ മന്ത്രി കെ.ടി ജലീലിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. കെ.ടി. ജലീൽ രാജ്യദ്രോഹപ്രവർത്തനം നടത്തുന്നയാളാണെന്ന് സ്വപ്ന സുരേഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കെ.ടി. ജലീലിന് താൻ ക്ലീൻ ചിറ്റ് നൽകിയിട്ടില്ല. കെ.ടി ജലീലിനെതിരെ ആര് ശബ്ദമുയർത്തിയാലും ഏത് നിലവരെ താഴ്ന്നും അയാളെയും കുടുംബത്തെയും തകർക്കാൻ അദ്ദേഹം ശ്രമിക്കും എന്നും സ്വപ്ന സുരേഷ് കൂട്ടിച്ചേർത്തു. 

കെ.ടി. ജലീലും കോൺസുൽ ജനറലുമായുള്ള ഇടപാടുകൾ എൻഫോഴ്സ്മെൻ്റിനെയും മറ്റ് കേന്ദ്ര ഏജൻസികളെയും അറിയിച്ചുകഴിഞ്ഞു. പൊലീസിൻ്റെ പ്രസ്താവനയ്ക്കുള്ള മറുപടിയായി സമർപ്പിച്ച സത്യവാങ്മൂലത്തിൽ കാര്യങ്ങളൊക്കെ ആർക്കെതിരെയും ചെയ്യാനാവുമെന്ന കാര്യമാണ് ഞാൻ പറഞ്ഞത്. ഇത്തരം ദേശവിരുദ്ധ പ്രവർത്തനങ്ങൾ ഇദ്ദേഹത്തിന് ആർക്കെതിരെയും ചെയ്യാൻ കഴിയും. അറബ് രാജ്യങ്ങളെയും ഭരണാധികാരികളെയും സുഖിപ്പിക്കാനാണ് ജലീലിൻ്റെ ശ്രമം.”- കെടി ജലീൽ പറഞ്ഞു.

“കെ.ടി. ജലീലിന് ഞാൻ ക്ലീൻ ചിറ്റ് നൽകിയിട്ടില്ല. ജലീലിനെതിരായ തെളിവുകൾ നേരത്തെ തന്നെ ഇ.ഡിക്ക് നൽകിയിരുന്നു. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയും കെ.ടി ജലീലുമെല്ലാം പ്രോട്ടോക്കോൾ ലംഘനം നടത്തിയിട്ടുണ്ട്. നിരവധി രഹസ്യ കൂടിക്കാഴ്ചയാണ് കോൺസുൽ ജനറലുമായി കെ.ടി. ജലീൽ നടത്തിയത്. ഇതിന്റെയെല്ലാം തെളിവുകൾ ഞാൻ ശേഖരിക്കുന്നുണ്ട്. ഇ-മെയിലും ആശയവിനിമയങ്ങളും അടക്കം ഒരുപാട് തെളിവുകളിൽ നശിപ്പിക്കപ്പെട്ടു. എൻ.ഐ.എ എന്റെ എല്ലാ തെളിവുകളും പിടിച്ചെടുത്തു. അവർ ഒരുപാട് തെളിവുകൾ നശിപ്പിച്ചിട്ടുണ്ട്. എന്റെ കേസുമായി ബന്ധപ്പെട്ട് ലഭിച്ച തെളിവുകളെല്ലാം എൻഫോഴ്‌സ്‌മെന്റിന് കൈമാറിയിട്ടുണ്ട്. “- സ്വപ്ന സുരേഷ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *