കാരുണ്യ ക്രമക്കേട് കേസ്: ഉമ്മൻ ചാണ്ടിക്കും കെ എം മാണിക്കും ക്ലീൻ ചിറ്റ്
കാരുണ്യ ക്രമക്കേട് കേസിൽ ഉമ്മൻ ചാണ്ടിക്കും കെഎം മാണിക്കും ക്ലീൻ ചിറ്റ്. പദ്ധതിയിൽ അഴിമതി നടന്നിട്ടില്ലെന്ന വിജിലൻസ് റിപ്പോർട്ട് കോടതി അംഗീകരിച്ചു. ചില പോരായ്മകൾ മാത്രമാണ് നടന്നത്. അന്വേഷണം നടന്നത് കാരുണ്യ ലോട്ടറിയിൽ നിന്നുള്ള പണം വകമാറ്റി എന്ന ആരോപണത്തിൽ ആണെന്നും വിജിലൻസ് നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. പദ്ധതിയുടെ ഒറ്റത്തവണ സഹായം ഇടനിലക്കാർ ചൂഷണം ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.