കൊല്ലത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാതശിശു മരിച്ചു
കൊല്ലം കരുനാഗപ്പള്ളിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാതശിശു മരിച്ചു. ജൂണ്‍ 24നായിരുന്നു കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. കുഞ്ഞിന് അസ്വസ്ഥതയുണ്ടായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ശിശുപരിപാലന കേന്ദ്രത്തിലായിരുന്നു കുഞ്ഞ്