കുണ്ടറ പീഡന പരാതി: യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
കുണ്ടറ പീഡന പരാതി ഉന്നയിച്ച യുവതിയുടെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. ഇന്നലെ മൊഴി രേഖപ്പെടുത്താൻ പോലീസ് വീട്ടിലെത്തിയിരുന്നുവെങ്കിലും യുവതി ഇല്ലെന്ന കാരണത്തെ തുടർന്ന് മടങ്ങുകയായിരുന്നു
അതേസമയം യുവതിയുടെ മൊഴി രേഖപ്പെടുത്താൻ വൈകുന്നതും വിമർശനങ്ങൾക്ക് ഇടയാക്കുന്നുണ്ട്. എൻ സി പി നേതാവ് പത്മാകരൻ യുവതിയുടെ കയ്യിൽ പിടിച്ചതായി പറയുന്ന ഹോട്ടലിലെ സിസിടിവിയുടെ ഹാർഡ് ഡിസ്‌കും പോലീസ് ശേഖരിച്ചു
അതേസമയം എൻസിപി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രണ്ട് പ്രാദേശിക നേതാക്കൾക്കെതിരെ ഇന്ന് അച്ചടക്ക നടപടി പ്രഖ്യാപിച്ചേക്കും. പത്മാകരനെതിരെയും നടപടിക്ക് സാധ്യതയുണ്ട്. അതേസമയം പരാതി ഒതുക്കി തീർക്കാൻ ഇടപെട്ടുവെന്ന് ആരോപണം ഉയർന്ന മന്ത്രി ശശീന്ദ്രന് പാർട്ടി ക്ലീൻ ചിറ്റ് നൽകിയിട്ടുണ്ട്.