കൊച്ചി ഫ്‌ളാറ്റ് പീഡനം: പരാതി ലഭിച്ചിട്ടും നടപടി വൈകിയോ എന്ന കാര്യം പരിശോധിക്കുമെന്ന് കമ്മീഷണർ
കൊച്ചിയിൽ ഫ്‌ളാറ്റിൽ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തിൽ പ്രതി മാർട്ടിൻ ജോസഫിന്റെ സാമ്പത്തിക സ്രോതസ്സ് പരിശോധിക്കുമെന്ന് കൊച്ചി പോലീസ് കമ്മീഷണർ എച്ച് നാഗരാജു. ജില്ലയിലെ വീടുകളിൽ ഇത്തരത്തിൽ പീഡനങ്ങൾ നടക്കുന്നുണ്ടോയെന്ന് റസിഡന്റ്‌സ് അസോസിയേഷന്റെ സഹായത്തോടെ പരിശോധിക്കും
കേസെടുത്തത ഉടനെ പ്രതിക്കെതിരെ ലൂക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. പരാതി ലഭിച്ചിട്ടും നടപടി എടുക്കാൻ വൈകിയോയെന്ന കാര്യം പരിശോധിക്കും. പ്രതിയെ ഭയന്ന് യുവതി ആദ്യം പരാതി നൽകാൻ വിസമ്മതിച്ചു. യുവതിയുടെ കയ്യിൽ നിന്നും അഞ്ച് ലക്ഷം രൂപയും പ്രതി വാങ്ങിയിട്ടുണ്ട്
പ്രതിയുടെ ജീവിത സഹാചര്യം സംശയകരമാണെന്നും കമ്മീഷണർ പറഞ്ഞു. മാർട്ടിൻ ജോസഫിനെ രക്ഷപ്പെടാൻ സഹായിച്ച ധനേഷ്, ശ്രീരാഗ്, ജോൺ ജോയി എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികൾക്കെതിരെ കഞ്ചാവ് കേസും നിലവിലുണ്ട്. മാർട്ടിൻ ജോസഫിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.