Thursday, January 2, 2025
Kerala

ശശീന്ദ്രനെതിരായ ആരോപണം: സഭയിൽ മറുപടി നൽകി മുഖ്യമന്ത്രി, പ്രതിപക്ഷം ഇറങ്ങിപ്പോയി

പീഡന പരാതി ഒതുക്കി തീർക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ ഇടപെട്ടുവെന്ന ആരോപണത്തിൽ സഭയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സഭ നിർത്തിവെച്ച് ചർച്ച ചെയ്യേണ്ട കാര്യമില്ല. പോലീസ് കേസെടുക്കാൻ വൈകിയോ എന്ന കാര്യം അന്വേഷിക്കുകയാണ്. പാർട്ടിക്കാർ തമ്മിലുള്ള വിഷയത്തിൽ ഇടപെടുക മാത്രമാണ് ശശീന്ദ്രൻ ചെയ്തത്.

എൻ സി പി സംസ്ഥാന ഭാരവാഹി പത്മാകരൻ തന്റെ കയ്യിൽ കയറി പിടിച്ചെന്ന പരാതിയിൽ രണ്ട് പേരെയും പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചതാണ്. ആദ്യം യുവതി സ്റ്റേഷനിൽ ഹാജരായില്ല. പിന്നീട് കേസ് രജിസ്റ്റർ ചെയ്യാൻ കാലതാമസമുണ്ടായോ എന്ന കാര്യം പോലീസ് മേധാവി നേരിട്ട് അന്വേഷിക്കുന്നുണ്ട്.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ഗവർണർ ഉപവാസമിരുന്നത് ഗാന്ധിയൻ സമരമാണ്. ഇത് സർക്കാരിനെതിരായ നീക്കമായി ചിലർ ഉയർത്തിക്കാണിക്കാൻ ശ്രമിച്ചു. മന്ത്രി പാർട്ടി കാര്യമാണെന്ന തരത്തിലാണ് ഇടപെട്ടത്. എന്നാൽ അപ്പുറത്ത് ഇത് മറ്റിടങ്ങളിൽ എത്തിക്കാനായിരുന്നു ശ്രമം. ഇത് മന്ത്രി അറിഞ്ഞിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടിയിരുന്നു. എന്നാൽ സ്പീക്കർ ഇത് നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി

Leave a Reply

Your email address will not be published. Required fields are marked *