മഞ്ചേശ്വരം കോഴ: കെ സുന്ദരയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും
തെരഞ്ഞെടുപ്പ് സ്ഥാനാർഥിത്വം പിൻവലിക്കാൻ മഞ്ചേശ്വരത്തെ ബി എസ് സി സ്ഥാനാർഥി കെ സുന്ദരക്ക് ബിജെപി കോഴ നൽകിയെന്ന കേസിൽ സുന്ദരയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. രണ്ടര ലക്ഷം രൂപയും 15,000 രൂപ വില വരുന്ന ഫോണും കെ സുരേന്ദ്രന്റെ നിർദേശപ്രകാരം പ്രാദേശിക ബിജെപി നേതാക്കൾ നൽകിയെന്നാണ് കേസ്
ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. കെ സുന്ദര അടക്കം അഞ്ച് പേരുടെ രഹസ്യമൊഴിയാണ് ഹോസ്ദുർഗ് കോടതി ഇന്നും നാളെയുമാണ് രേഖപ്പെടുത്തുക. പോലീസിൽ നൽകിയ മൊഴി സുന്ദര കോടതിക്ക് മുമ്പാകെയും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.