വാളയാർ കേസ്: സിബിഐ സംഘം പെൺകുട്ടികളുടെ മാതാപിതാക്കളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് സിബിഐ ഇന്ന് പെൺകുട്ടികളുടെ മാതാപിതാക്കളുടെ മൊഴിയെടുക്കും. പാലക്കാട്ടെ ക്യാമ്പ് ഓഫീസിൽ വെച്ചാണ് മൊഴിയെടുക്കുക. പെൺകുട്ടികളുടെ അമ്മ, സാക്ഷികൾ എന്നിവരിൽ നിന്നും ഇന്ന് തന്നെ വിവരങ്ങൾ ശേഖരിക്കും.
തിരുവനന്തപുരം യൂനിറ്റിൽ നിന്നുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജാമ്യത്തിലുള്ള പ്രതി മധു, കേസിൽ പ്രതിയായ പ്രായപൂർത്തിയാകാത്ത ആൾ എന്നിവരെ സിബിഐ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു.
13, 9 വയസ്സുള്ള പെൺകുട്ടികളെ 2017 ജനുവരിയിലും മാർച്ചിലുമാണ് ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നലിയിൽ കണ്ടെത്തിയത്. രണ്ട് പേരും ലൈംഗികാക്രമണത്തിന് ഇരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.