Wednesday, January 8, 2025
Kerala

കാട്ടുപോത്തിന്റേത് ഫ്രണ്ട്‌ലി ഇടപെടല്‍, സാധാരണയായി ജനങ്ങളെ ആക്രമിക്കാറില്ല; വിചിത്ര പ്രസ്താവനയുമായി വനംമന്ത്രി

കാട്ടുപോത്ത് ജനങ്ങളോട് ഫ്രണ്ട്‌ലി ആയിട്ടാണ് ഇടപെടാറുള്ളതെന്ന വിചിത്ര പ്രസ്താവനയുമായി വനംമന്ത്രി എ കെ ശശീന്ദ്രന്‍. ജനങ്ങള്‍ക്കുണ്ടായ പ്രയാസങ്ങളില്‍ സര്‍ക്കാരിന് അതിയായ ഉത്കണ്ഠയാണ്. കാട്ടുപന്നികളെ വെടിവയ്ക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള അനുമതിയുടെ കാലാവധി നീട്ടിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കാട്ടുപന്നികളെ വെടിവെക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ അനുമതിയുടെ കാലാവധി ഈ മാസം 28ന് തീരും. ഈ സാഹചര്യത്തിലാണ് കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയത്. കാട്ടുപോത്ത് സാധാരണ ജനങ്ങളെ അക്രമിക്കാറില്ല. ജനങ്ങളോട് ഫ്രണ്ട്‌ലി ആയിട്ടാണ് പോത്ത് ഇടപെടാറുള്ളത്.

മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം കേന്ദ്ര നിയമത്തില്‍ ഭേദഗതിക്ക് ആവശ്യപ്പെടും. നിയമ സാധുതകള്‍ പരിശോധിക്കും. ജനങ്ങള്‍ക്കുണ്ടായ പ്രയാസങ്ങളില്‍ സര്‍ക്കാരിന് അതിയായ ഉത്കണ്ഠയുണ്ട്. സാധാരണ നിലയില്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തു. സര്‍ക്കാരുമായി സഹകരിക്കണമെന്നും ജനജാഗ്രത സമിതികള്‍ ശക്തിപ്പെടുത്തുമെന്നും വനംമന്ത്രി പറഞ്ഞു.

വയനാട്, ഇടുക്കി, കണ്ണൂര്‍, അതിരപ്പിള്ളി മേഖലയില്‍ റാപിഡ് റെസ്‌പോണ്‍സ് ടീമിനെ വിന്യസിക്കും. വയനാട്, ഇടുക്കി, എരുമേലി എന്നിവിടങ്ങളില്‍ സ്‌പെഷ്യല്‍ പ്രോജക്ട് നടപ്പാക്കും. 18004254733 എന്ന ടോള്‍ ഫ്രീ നമ്പരിലേക്ക് ജനങ്ങള്‍ക്ക് വിളിക്കാം. എന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *