Sunday, April 13, 2025
Kerala

ഒരു ടൺ കഞ്ചാവുമായി വാളയാറിൽ മൂന്ന് പേർ പിടിയിൽ

 

ലോറിയിൽ കടത്താൻ ശ്രമിച്ച ഒരു ടൺ കഞ്ചാവുമായി വാളയാർ അതിർത്തിയിൽ മൂന്ന് പേർ പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി തയ്യിൽവീട്ടിൽ ബാദുഷ(26), എടപ്പൊറ്റപ്പിക്കാട് വാക്കേൽവീട്ടിൽ ഫായിസ്(21), ഇടുക്കി ഉടുമ്പൻചോല നരിയൻപാറ വരവുമലയിൽ ജിഷ്ണു(24) എന്നിവരാണ് പിടിയിലായത്

പാലക്കാട് അസി. എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘവും സ്‌പെഷ്യൽ സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. കാലികളെ കൊണ്ടുപോകുന്ന ലോറിയിൽ രഹസ്യ അറയുണ്ടാക്കിയാണ് കഞ്ചാവ് കടത്തിയത്. ആന്ധ്രാപ്രദേശിൽ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് പിടിയിലായവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *