Tuesday, January 7, 2025
Kerala

കോഴിക്കോട് ബൈക്കിൽ കടത്തുകയായിരുന്ന ഏഴ് കിലോ കഞ്ചാവ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

ബൈക്കിൽ കടത്തുകയായിരുന്ന 7.1 കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ വടകര എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. വടകര ആയഞ്ചേരി സ്വദേശി കിഴക്കയിൽ വീട്ടിൽ മുരളിയുടെ മകൻ ശ്രീജിത്ത് (25), അങ്ങോടി താഴെ കുനിയിൽ ശങ്കരക്കുറുപ്പ് മകൻ രഞ്ജിത്ത് (38) എന്നിവരെയാണ് വടകര എക്‌സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ കെ.കെ. ഷിജിൽ കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

ഉച്ചക്ക് മൂന്ന് മണിയോടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൻ നടത്തിയ വാഹനപരിശോധനയിലാണ് കഞ്ചാവ് ശേഖരം പിടിയിലായത്. പ്രതികൾ സഞ്ചരിച്ചിരുന്ന രഞജിത്തിന്റെ ഉടമസ്ഥതയിലുള്ള കെ എൽ 18 എൻ 8593 നമ്ബർ ബുള്ളറ്റും എക്‌സൈസ് അധികൃതർ കസ്റ്റഡിയിലെടുത്തു

Leave a Reply

Your email address will not be published. Required fields are marked *