കണ്ടെയ്‌നർ ലോറിയിൽ 500 കിലോ കഞ്ചാവ് കടത്തിയ കേസ്; മുഖ്യപ്രതി ജയചന്ദ്രൻ നായർ പിടിയിൽ
തിരുവനന്തപുരത്ത് ആറ്റിങ്ങലിൽ കണ്ടെയ്‌നർ ലോറിയിൽ 500 കിലോ കഞ്ചാവ് കടത്തിയ കേസിൽ മുഖ്യപ്രതി പിടിയിലായി. ചിറയിൻകീഴ് മുട്ടപ്പാലം സ്വദേശി ജയചന്ദ്രൻ നായരാണ് എക്‌സൈസ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ചയാണ് ദേശീയപാതയിൽ വെച്ച് കണ്ടെയ്‌നർ ലോറിയിൽ കടത്തി 500 കിലോ കഞ്ചാവ് പിടികൂടിയത്
കണ്ടെയ്‌നറിൽ രഹസ്യ അറകളിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വാഹനത്തിലുണ്ടായിരുന്ന പഞ്ചാബ് സ്വദേശി കുൽവന്ത് സിംഗ്, ജാർഖണ്ഡ് സ്വദേശി കൃഷ്ണ എന്നിവരെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് എക്‌സൈസ് നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതി പിടിയിലായത്.