ചിക്കമംഗളൂരുവിൽ ബിയർ ലോറി മറിഞ്ഞു; പിന്നെ നടന്നത് കൊവിഡും മറന്നുള്ള ‘പോരാട്ടം’
കർണാടക ചിക്കമംഗളൂരുവിൽ ബിയർ ലോറി മറിഞ്ഞു. ഇതോടെ കൊവിഡ് മാനദണ്ഡവും നിയന്ത്രണങ്ങളുമൊക്കെ മറന്ന് ജനക്കൂട്ടം ബിയർ കുപ്പികൾ പെറുക്കിക്കൂട്ടാനായി തടിച്ചു കൂടുകയും ചെയ്തു. ഏപ്രിൽ 20ന് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്
തരിക്കെരി താലൂക്കിലെ എം സി ഹള്ളിക്ക് സമീപമാണ് ബിയർ ലോറി മറിഞ്ഞത്. മറിഞ്ഞത് ബിയർ ലോറിയാണെന്ന് മനസ്സിലായതോടെ മാസ്‌ക് പോലുമില്ലാതെയാണ് ആളുകൾ തടിച്ചുകൂടിയത്. കയ്യിൽ ഒതുങ്ങാവുന്നതും ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലുമൊക്കെയായി ബിയർ കുപ്പികൾ കടത്തുകയും ചെയ്തു
പോലീസ് എത്തിയപ്പോഴേക്കും ബിയർ ലോഡിൽ പകുതിയും ജനം കൊണ്ടുപോയിരുന്നു. ഷിമോഗയിലേക്ക് പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്.