മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ അന്താരാഷ്ട്ര വിദഗ്ധരടങ്ങുന്ന സമിതിയെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് കേരളം
മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ അന്താരാഷ്ട്ര വിദഗ്ധരടങ്ങുന്ന സംഘത്തെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് കേരളം സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. മേൽനോട്ട സമിതിയുടെ അനുമതിയോ അറിവോ ഇല്ലാതെയാണ് കേന്ദ്ര ജലകമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചതെന്നും കേരളം സമർപ്പിച്ച സത്യവാങ്മൂലത്തിൽ കുറ്റപ്പെടുത്തുന്നു. മുല്ലപ്പെരിയാർ ഹർജികളിൽ അന്തിമ വാദം കേൾക്കുന്നത് സുപ്രീം കോടതി നാളത്തേക്ക് മാറ്റിയിട്ടുണ്ട്
അന്തിമ വാദം ഇന്ന് കേൾക്കാനിരിക്കെയാണ് കേരളം സത്യവാങ്മൂലം നൽകിയത്. എന്നാൽ തമിഴ്‌നാട് സമയം ആവശ്യപ്പെട്ടതിനാൽ ഹർജികൾ നാളത്തേക്ക് മാറ്റുകയായിരുന്നു. അണക്കെട്ടിന്റെ സുരക്ഷാ പരിശോധന നടത്തണം. പരിശോധന സമിതിയിൽ അന്താരാഷ്ട്ര വിദഗ്ധരെ ഉൾപ്പെടുത്തണം. 2010-11 കാലത്ത് നടന്ന സുരക്ഷാ പരിശോധനക്ക് ശേഷം കാലാവസ്ഥയിൽ കാര്യമായ മാറ്റം സംഭവിച്ചു. അണക്കെട്ട് ഉൾപ്പെടുന്ന മേഖലയിൽ പ്രളയവും ഭൂചലനവും ഉണ്ടായത് സുരക്ഷയെ ബാധിച്ചിട്ടുണ്ട്. അതിനാൽ 2018ലെ അണക്കെട്ട് സുരക്ഷാ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി പരിശോധന നടത്തണം