പാർട്ടി കോൺഗ്രസോടെ സിപിഎം പിബി അംഗത്വം ഒഴിയുമെന്ന് എസ് രാമചന്ദ്രൻ പിള്ള
കണ്ണൂരിൽ നടക്കുന്ന 23ാം പാർട്ടി കോൺഗ്രസോടെ സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് ഒഴിവാകുമെന്ന് മുതിർന്ന നേതാവ് എസ് രാമചന്ദ്രൻ പിള്ള. 75 വയസ്സിന് മുകളിലുള്ളവർ സിപിഎം പിബിയിലോ കേന്ദ്ര കമ്മിറ്റിയിലോ ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 75 വയസ്സ് പിന്നിട്ടെങ്കിലും പിണറായി വിജയന് പ്രത്യേക ഇളവ് നൽകുമെന്നും അദ്ദേഹം പിബിയിൽ തുടരുമെന്നും എസ് ആർ പി അറിയിച്ചു
സിപിഎം പാർട്ടി കോൺഗ്രസിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ റെയിൽ കേരളത്തിന്റെ വികസനത്തിന് ആവശ്യമായ പദ്ധതിയാണെന്നും എസ് ആർ പി പറഞ്ഞു. ഇക്കാര്യത്തിൽ പാർട്ടി ഒറ്റക്കെട്ടാണെന്നും എസ് ആർ പി പറഞ്ഞു.