മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതം; ഭൂചലനവും പ്രളയവും അതിജീവിക്കും: കേന്ദ്ര ജല കമ്മീഷൻ
ഭൂചലനവും പ്രളയവും അതിജീവിക്കാൻ മുല്ലപ്പെരിയാർ അണക്കെട്ട് പ്രാപ്തമാണന്ന് കേന്ദ്ര ജല കമ്മീഷൻ. അണക്കെട്ട് ഘടനാപരമായി സുരക്ഷിതമാണെന്ന് വ്യക്തമാക്കി. കമ്മീഷൻ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി.
അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്തുന്നതിനായി ഉപസമിതി രൂപീകരിച്ചത് ഏകപക്ഷീയമായിട്ടല്ല. വിശദമായ പരിശോധനകൾക്ക് ശേഷമാണ് സുപ്രീം കോടതി രൂപീകരിച്ച ഉന്നതാധികാര സമിതി അണക്കെട്ട് സുരക്ഷിതമാണെന്ന് കണ്ടെത്തിയതെന്നും കേന്ദ്ര ജലകമ്മീഷൻ ഡെപ്യൂട്ടി ഡയറക്ടർ നിതിൻ കുമാർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു
മുല്ലപ്പെരിയാർ അണക്കെട്ടിലെ സുരക്ഷ വിലയിരുത്തുന്നതിനായി ഭരണഘടന ബഞ്ച് രൂപീകരിച്ച സമിതിക്ക് എതിരെ സമർപ്പിച്ച റിട്ട് ഹർജിയിലാണ് കേന്ദ്ര ജല കമ്മീഷൻ സത്യവാങ്മൂലം ഫയൽ ചെയ്തത്. അതേസമയം മേൽനോട്ട സമിതിയുടെ പ്രവർത്തനത്തിൽ തമിഴ്‌നാട് സർക്കാർ പൂർണ തൃപ്തി രേഖപ്പെടുത്തിയിട്ടുമുണ്ട്.