ബംഗാളിൽ രാഷ്ട്രീയ സംഘർഷം രൂക്ഷം; ഒരു കുടുംബത്തിലെ ഏഴ് പേർ അടക്കം 10 പേർ കൊല്ലപ്പെട്ടു
തൃണമൂൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ ബംഗാളിൽ പൊട്ടിപ്പുറപ്പെട്ട രാഷ്ട്രീയ കലാപത്തിൽ പത്ത് പേർ കൊല്ലപ്പെട്ടു. എട്ട് പേരുടെ മൃതദേഹം അഗ്നിക്കിരയാക്കിയ നിലയിലാണ് കണ്ടത്. ഒരു കുടുംബത്തിലെ ഏഴ് പേർ അടക്കമാണ് കൊല്ലപ്പെട്ടിരിക്കുന്നത്.
തൃണമൂൽ കോൺഗ്രസ് നേതാവ് ഭാധു ഷേയ്ഖാണ് ഇന്നലെ കൊല്ലപ്പെട്ടത്. തൃണമൂൽ കോൺഗ്രസിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്‌നങ്ങളാണ് സംഘർഷത്തിന് പിന്നിൽ. രാത്രി മുതലുണ്ടായ ആക്രമണങ്ങളിൽ 12 വീടുകൾ അഗ്നിക്കിരയാക്കി.
തിങ്കളാഴ്ച വൈകുന്നേരം ചായക്കടയിൽ ഇരിക്കുകയായിരുന്ന ഭാധു ഷെയ്ഖിനെതിരെ ഒരു സംഘം പെട്രോൾ ബോംബ് എറിയുകയായിരുന്നു. ആശുപത്രിയിൽ ചികിത്സക്കിടെ തിങ്കളാഴ്ച രാത്രി ഭാധു കൊല്ലപ്പെട്ടു.