മുല്ലപ്പെരിയാർ ഡാമിന്റെ ഏഴ് ഷട്ടറുകൾ വീണ്ടും തുറന്നു; 2944.77 ഘനയടി വെള്ളം പെരിയാറിലേക്ക്
ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാമിന്റെ ഏഴ് ഷട്ടറുകൾ ഉയർത്തി. പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 2944.77 ഘനയടി വെള്ളമാണ് സ്പിൽവേ വഴി പുറത്തേക്ക് ഒഴുക്കുന്നത്.
ഇന്നലെ അർധരാത്രിയിൽ മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ തുറന്ന് 8000 ഘനയടിയിലധികം വെള്ളം തമിഴ്‌നാട് പെരിയാറിയിലേക്ക് ഒഴുക്കിയിരുന്നു. വിവരമറിഞ്ഞ റവന്യു ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും ജനപ്രതിനിധികളുമാണ് ഉറങ്ങിക്കിടന്നവരെ വിളിച്ചുണർത്തി വിവരം അറിയിച്ചത്. മഞ്ചുമല, ആറ്റോരം, കശ്ശിക്കാട് ആറ്റോരം മേഖലകളിലെ വീടുകളിൽ വെള്ളം കയറുകയും ചെയ്തു.