Saturday, April 12, 2025
Kerala

കടകംപള്ളിയുമായി ചർച്ച നടത്തി; മന്ത്രിയുടെ പ്രതികരണം വിഷമിപ്പിച്ചുവെന്ന് ഉദ്യോഗാർഥികൾ

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികൾ മന്ത്രി കടകംപള്ളി സുരേ്ര്രന്ദനുമായി ചർച്ച നടത്തി. തിങ്കളാഴ്ച രാവിലെ മന്ത്രിയുടെ വസതിയിലായിരുന്നു ചർച്ച. എൽ ജി എസ് ഉദ്യോഗാർഥികളുടെ ആവശ്യത്തെ തുടർന്ന് മന്ത്രി സമയം നൽകുകയായിരുന്നു

എന്നാൽ അനുകൂലമായ സമീപനമല്ല മന്ത്രിയിൽ നിന്നുണ്ടായതെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു. മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം വിഷമിപ്പിച്ചു. റാങ്ക് എത്രയാണെന്ന് തന്നോട് ചോദിച്ചതായും റാങ്ക് ലിസ്റ്റ് പത്ത് വർഷത്തേക്ക് നീട്ടുകയാണെങ്കിൽ കൂടി താങ്കൾക്ക് ജോലി കിട്ടില്ലെന്നും പിന്നെന്തിനാണ് സമരവുമായി മുന്നോട്ടു പോകുന്നതെന്ന് ചോദിച്ചതായും ഉദ്യോഗാർഥികളിൽ ഒരാളായ ലയ പറഞ്ഞു

സർക്കാരിനെ കരി വാരിത്തേക്കാൻ നടത്തുന്ന സമരം എന്ന പ്രതീതിയാണ് മന്ത്രിയുടെ വാക്കുകളിൽ നിന്നുണ്ടായത്. ഇത് സർക്കാരിനെതിരെ നടക്കുന്ന സമരമല്ല. ചീഫ് സെക്രട്ടറി തലത്തിൽ ഇന്ന് യോഗം വിളിക്കുന്നുണ്ടെന്നും ഓരോ വകുപ്പിലെയും സെക്രട്ടറിമാരുമായി ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചതായും ഉദ്യോഗാർഥികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *