രണ്ടില തർക്കത്തിൽ ഇന്ന് തീരുമാനം: പി ജെ ജോസഫിന്റെ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധി പറയും
കേരളാ കോൺഗ്രസ് എമ്മിന്റെ ചിഹ്നമായ രണ്ടില ജോസ് വിഭാഗത്തിന് അനുവദിച്ചത് ചോദ്യം ചെയ്ത് പി ജെ ജോസഫ് സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ് ഇന്ന്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ചോദ്യം ചെയ്ത് ഹൈക്കോടതി സിംഗിൾ ബഞ്ചിനെ സമീപിച്ചെങ്കിലും ഉത്തരവ് ശരിവെക്കുകയായിരുന്നു. തുടർന്നാണ് പി ജെ ജോസഫ് ഡിവിഷൻ ബഞ്ചിനെ സമീപിച്ചത്.
ചിഹ്നം ഉപയോഗിക്കുന്നത് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. ഇതിനിടെ പാർട്ടിയുടെ ചെയർമാനായി ജോസ് കെ മാണിയെ തെരഞ്ഞെടുപ്പ് നടപടിയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു. ഇതിന്റെ വിശദാംശങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു