Sunday, January 5, 2025
KeralaWayanad

‘ആദിവാസി കോളനി’ പ്രയോഗം അപമാനകരം

വയനാട് ജില്ലാ പഞ്ചായത്ത്
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ പ്രസ്‌താവന വൈറലാകുന്നു..!

വയനാട് ജില്ലാ പഞ്ചായത്ത്‌ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ പ്രസ്താവന സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.

പ്രസ്താവനയിലെ പ്രസക്ത ഭാഗങ്ങൾ..

”ആദിവാസി കോളേനി”എന്ന പ്രയോഗം ഉപേക്ഷിക്കാൻ നമ്മൾ തയ്യാറാകണം..! ഇന്ത്യ സ്വാതന്ത്ര്യം നേടി ഏഴ് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ആദിവാസി സെറ്റിൽമെന്റുകളെക്കുറിച്ചു പറയുമ്പോൾ കോളനി എന്ന പദം പ്രയോഗിക്കുന്നത് ജനാധിപത്യ വ്യവസ്ഥയ്ക്ക് അപമാനമാണ്‌. ആദിവാസികൾ മറ്റേതു സമൂഹങ്ങളേയുമെന്ന പോലെ സ്വതന്ത്രരാണെന്നിരിക്കെ ഇത്തരം പ്രയോഗങ്ങൾ സമൂഹം ഉപേക്ഷിക്കാൻ മുന്നോട്ട് വരണം.

ആദിവാസി സാക്ഷരതാ പദ്ധതിയുടെ പ്രവേശനോത്സവം വയനാട്ടിലെ വെള്ളമുണ്ടയിലെ മേച്ചാരിയിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് ജുനൈദ് കൈപ്പാണി വ്യത്യസ്തമായ ഈ നിരീക്ഷണങ്ങൾ നടത്തിയത്. ഏതായാലും വരും ദിവസങ്ങളിൽ ഗൗരവമായ ചർച്ചകൾക്ക് വഴി ഒരുങ്ങുന്ന വിഷയമാണിത്.

Leave a Reply

Your email address will not be published. Required fields are marked *