Tuesday, January 7, 2025
Kerala

ഉദ്യോഗാർഥികളുമായി ചർച്ച നടത്തുന്നതിൽ സർക്കാർ തീരുമാനം ഇന്ന്; സമരം 26ാം ദിവസത്തിൽ

റാങ്ക് ലിസ്റ്റിലുള്ളവർക്ക് ജോലി നൽകണമെന്നുമാവശ്യപ്പെട്ട് ഒരു കൂട്ടം ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരം 26ാം ദിവസം പിന്നിട്ടു. ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർഥികളുടെ സമരമാണ് 26ാം ദിവസത്തിലേക്ക് കടന്നത്. സിപിഒ റാങ്ക് ഹോൾഡേഴ്‌സിന്റെ സമരം 13ാം ദിവസത്തിലേക്ക് കടന്നു

ഉദ്യോഗാർഥികളുമായി ചർച്ച നടത്തുന്നതിൽ സർക്കാരിന്റെ തീരുമാനം ഇന്നുണ്ടായേക്കും. മന്ത്രിതല ചർച്ചയാണ് ഉദ്യോഗാർഥികൾ പ്രതീക്ഷിക്കുന്നത്. ഇവരുമായി ചർച്ച നടത്താൻ ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം സർക്കാരിന് നിർദേശം നൽകിയിരുന്നു. ചർച്ചക്ക് തയ്യാറാകാൻ ഗവർണറും നിർദേശിച്ചതായി സൂചനയുണ്ട്

കൂടുതലൊന്നും ചെയ്യാനില്ലെന്ന വസ്തുതയാകും സർക്കാർ ചർച്ചയിൽ ചൂണ്ടിക്കാണിക്കുക. ഒഴിവുകൾ റിപ്പോർട്ട് ചെയ്തതടക്കം സർക്കാർ സ്വീകരിച്ച നടപടികൾ ഉദ്യോഗാർഥികളെ ബോധ്യപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *